Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christian Community

Thrissur

സ്‌​നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം പ്ര​സ​രി​പ്പി​ക്കു​ന്ന​തി​ല്‍ ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​നു വ​ലി​യ പ​ങ്ക്: മ​ന്ത്രി

ഇ​രി​ങ്ങാ​ല​ക്കു​ട: സ്‌​നേ​ഹ​ത്തി​ന്‍റെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​ന്ദേ​ശം ലോ​ക​ത്തി​ലേ​ക്ക് പ്ര​സ​രി​പ്പി​ക്കു​ന്ന​തി​ല്‍ ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ന് വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് മ​ന്ത്രി ഡോ.ആ​ര്‍. ബി​ന്ദു. ക​ല്ലം​കു​ന്ന് ഇ​ട​വ​ക​യു​ടെ ഒ​രു വ​ര്‍​ഷ​ക്കാ​ലം നീ​ണ്ടു​നി​ന്ന റൂ​ബി ജൂ​ബി​ലി​യു​ടെ സ​മാ​പ​ന​വും ഇ​ട​വ​കദി​നാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും സാ​മൂ​ഹ്യക്ഷേ​മ രം​ഗ​ത്തും ക്രൈ​സ്ത​വ​സ​ഭ ന​ല്‍​കു​ന്ന സം​ഭാ​വ​ന കേ​ര​ളീ​യ സ​മൂ​ഹ​ത്തി​നു പ്ര​ചോ​ദ​ന​വും ഊ​ര്‍​ജ​വും ആ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടിച്ചേ​ര്‍​ത്തു. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ വെ​ബ്‌​സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ സോ​വ​നീ​ര്‍ ക​വ​ര്‍​പേ​ജ് പ്ര​കാ​ശ​ന​വും നി​ര്‍​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​അ​നൂ​പ് കോ​ലം​ക​ണ്ണി, തൃ​ശൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ചി​റ്റി​ല​പ്പ​ള്ളി, വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് മെ​മ്പ​ര്‍ ശ്രീ​ഷ്മ സ​ലീ​ഷ്, ഇ​ട​വ​ക വൈ​ദി​ക പ്ര​തി​നി​ധി ഫാ. ​ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി, മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ കാ​ത​റി​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്രേ​മ നൈ​ഷാ​ദ്, രേ​ണു സ​ജി, കൈ​ക്കാ​ര​ന്‍ ജോ​സ് റാ​ഫേ​ല്‍, കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​കെ.​ആ​ര്‍. ജോ​ണ്‍​സ​ണ്‍, മ​ത​ബോ​ധ​ന പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ പി.​ആ​ര്‍. വി​ന്‍​സ​ന്‍, ജൂ​ബി​ലി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ​ന്‍.​എ​ഫ്. ഷി​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

റൂ​ബി ജൂ​ബി​ലി സ്മാ​ര​ക​മാ​യ ഗ്രോ​ട്ടോ​യു​ടെ വെ​ഞ്ചരി​പ്പി​നും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കും ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ത്തു​ക, കൂ​ട്ടാ​യ്മ വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 40 ഇ​നം വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളാ​ണ് ഇ​ട​വ​ക​യി​ല്‍ ന​ട​പ്പാ​ക്കി​യ​ത്.

Latest News

Corehub Up